Wednesday, December 14, 2011

സര്‍ഗാത്മക യാത്ര.അങ്ങനെ പറയാമോ?യാത്രകള്‍ നമ്മില്‍ സര്ഗാത്മചിന്തകള്‍ ഉണര്താരില്ലേ?ആവോ,അറിയില്ല.ഒന്നറിയാം..കഴിഞ്ഞ ദിവസം പാലക്കാടന്‍ കാറ്റിനൊപ്പം നടത്തിയ ഊരുചുറ്റല്‍ തികച്ചും ഊഷ്മളമായിരുന്നു.പെരിന്തല്‍മണ്ണ ബി.ആര്‍.സി.യിലെ മേലാറ്റൂര്‍ സബ്‌ജില്ല വിദ്യാരംഗം പ്രവര്‍ത്തകരാണ് ഇത്തരമൊരു യാത്രയുടെ കുളിര് നുകര്‍ന്നതു.
കുഞ്ചന്റെ മണ്ണില്‍..ലക്കിടി കുഞ്ചന്‍ മടത്തിലേക്ക്
കുഞ്ചന്‍ സ്മാരകം.

തുഞ്ചന്‍ മഠം സ്ഥിധി ചെയ്യുന്ന ചിറ്റൂരിലെ വിജനമായ ഗ്രാമം.ഈ ഗ്രാമത്തില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന വീടുകളിലെ ആള്താമസമുള്ളൂ!!!!!

തുഞ്ചത്ത് എഴുത്തച്ചന്‍ എഴുതിയ രാമായണം.

തുഞ്ചന്‍ മടതിനുള്ളില്‍ ഒരു ചര്‍ച്ച..

അകത്തുനിന്നു പുറത്തേക്കു നോക്കിയാല്‍ കാണുന്നത് തന്നെയാകുമോ യഥാര്‍ത്ഥ കാഴ്ച?തുഞ്ചന്‍ മടത്തിനകതുനിന്നു പുറത്തേക്കു ഒരു നോട്ടം.

ഒരിക്കലും നിലക്കില്ല ഈ ഫലിത താളം..കുഞ്ചന്‍ മടതിനകത്തു തുള്ളല്‍ പരിസീലിക്കുന്ന കുട്ടികള്‍.

തസ്രാക്ക് ''ഇതിഹാസം ''പിറന്ന ഭൂമി...

തസ്രാകിലെ ഏകാധ്യാപക വിദ്യാലയം ഇന്ന്.

മൂക സാക്ഷി..തസ്രാകിലെ palli .
തസ്രാക്കില്‍ ഓ.വി.വിജയന്‍ താമസിച്ചിരുന്ന വീട്.
ഓരോ ഊടുവഴികളും വിശാലമായ ഒരു ലോകത്തിന്റെ കവാടങ്ങലാണ്..
sokanaasini nadiyude karayil .
ശരീരം കൊണ്ടുള്ള ഓരോ യാത്രയും പിന്നീട് മനസ്സ് കൊണ്ടുള്ള മടക്ക യാത്ര ആകും.
ഡിസംബര്‍
1
2011

Saturday, December 3, 2011

ചൊവ.
            അമ്മെ ;ഈ ദോസക്കെന്ത ഒരു വല്ലാത്ത ''ചൊവ?''
       പ്രഭാത ഭക്ഷണം കഴിക്കാനിരുന്ന മകള്‍ വിളിച്ചു ചോദിക്കുന്നു...
ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?
''ആടുജീവിതങ്ങളുടെ'' പുളിയാനെന്നോ?
''ഖാലിദ്‌ ഹോസ്നി''യുടെ ''പട്ടം പറത്തുന്ന കുട്ടി''യുടെ അനുഭവങ്ങളുടെ കയ്പ്പാനെന്നോ?
മുല്ലപ്പെരിയാരില്‍നിന്നു കവിഞ്ഞൊഴുകുന്ന കണ്ണീരിന്റെ ഉപ്പാന്നെന്നോ?
...........................................................................?????????????
മോളെ,അത് മാവ് പുളിച്ചതല്ലേ?
സബ്ദം പതറാതെ ഞാന്‍ പറയുന്നു...
[അരിയോടൊപ്പം പുസ്തകങ്ങളും വേവുന്ന എന്റെ അടുക്കളയെ
ഞാന്‍ സ്നേഹിക്കണോ?വെറുക്കണോ?
എന്റെ കുട്ടികള്‍ എന്നെങ്കിലും ദുസ്വാദില്ലാത്ത അന്നം കഴിക്കുമോ???]

Monday, August 29, 2011

ONAM...

അത്തം പത്തിന് തിരുവോണം....ഓണം വരുമ്പോള്‍ എന്നും ആദ്യം ഓര്‍മയില്‍ വരുന്ന ചൊല്ല്.എങ്ങനെയാണു ഓണം ആഘോഷിക്കേണ്ടത്?ഓര്‍മയില്‍ നിന്നെടുതോ?ഇന്നില്‍ നിറഞ്ഞോ?അറിയില്ല.ഒന്നറിയാം...ഓര്‍മകളിലെ ഓണത്തിന് ഓണക്കൊടിയുടെ പുതുമയാണ്....ഇന്നെന്റെ ഓണത്തിന് സദ്യവട്ടങ്ങളുടെ ചൂടാണ്....എങ്കിലും ഓണം പടിക്കലെത്തുമ്പോള്‍ പൂകള്‍ തേടി എന്റെ മനസ്സും അലയുന്നു.മുക്കുറ്റി കാണുമ്പോള്‍ ഉള്ളം നിറയുന്നു.എന്തായാലും ഓണം ആഘോഷിക്കാം അല്ലെ?

Sunday, April 24, 2011

പൂന്താനത്തിന് ഒരു എസ് എം എസ്
                                    ഇക്കഴിഞ്ഞ ഏപ്രില്‍ 22 ,23 തീയതികളില്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മന്നക്കടുതുള്ള കിഴാറ്റൂര്‍ പഞ്ചായത്തിലെ പൂന്താനം ഇല്ലത്ത്‌ ഒരു പരിപാടി നടന്നു.പൂന്താനം നമ്പൂതിരിയുടെ ഭാഷ പോലെ അതിലളിതമായി,ഏതൊരു സാധാരനക്കാരനോടും സംവദിക്കുന്ന ഒരു പരിപാടി.ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന പൂന്താനം സാഹിത്യോത്സവം 2011 .
                                     പൂന്താനം ഇപ്പോള്‍ കുറച്ചു കാലമായി കോടതി കേറിയിറങ്ങുന്ന തിരക്കിലാനെങ്ങിലും ദേവസ്വം കേമമായിതനെ രണ്ടു ദിവസത്തെ പരിപാടി സംകടിപ്പിച്ചു.ഉദ്കാടനം ദേവസ്വം മന്ത്രി ശ്രീ '''കടന്നപ്പള്ളി രാമചന്ദ്രന്‍,ചര്‍ച്ച ........പൂന്താനം കൃതികളിലെ ഭാഷാലാളിത്യം......ഉദ്കാടനം ''പ്രൊ.ലീലാവതിടീചെര്‍''.......പങ്ങേടുക്കുന്നവര്‍,പ്രൊ.കെ.പി.ശങ്കരന്‍,പ്രൊ.എസ.കെ.വസന്തന്‍,ശ്രീ.ബാലചന്ദ്രന്‍ വടക്കേടത്,ഡോ.പി.സരസ്വതി.............പൂന്താനം കൃതികളുടെ ദ്രിശ്യാവിഷ്കാരം...സുചിത്ര വിസ്വെസ്വരന്‍ ത്രിപ്പൂനിതര.
                                      രണ്ടാം ദിവസം കവിസങ്ങമം...ശ്രീ.സി.എ.വാരിയര്‍,മഹാകവി അക്കിത്തം,എം.എന്‍.പാലൂര്‍,ആലങ്കോട്,മണമ്പൂര്‍ ,പി.പി.രാമചന്ദ്രന്‍,മുരളീധരന്‍ കൊല്ലത്,........അങ്ങനെ......
                                    സമാപനസംമെലനം ഉദ്കാടനം സ്പീകര്‍ ശ്രീ.കെ.രാധാകൃഷ്ണന്‍.
                                                       രണ്ടു നേരവും ചായ,സമൂസ,ഉഴുന്നുവട,നെയ്യപ്പം,ഉച്ചക്ക് സദ്യ,...മഴ നനയാത പന്തല്‍......എന്താ പോരെ?
                                  പക്ഷെ,ഇതൊക്കെ കാണാനും കേള്‍ക്കാനും വന്നത് പത്തോ അന്ബതോ പേര്‍ ![സ്ഥാന  മാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്ന ചിലര്‍ മൂലമുണ്ടായ ഗതി.അല്ലാതെന്താ പറയ്യാ....]
                     എന്ത് പറ്റി?സ്ഥലം എം.എല്‍.എ.ശ്രീ.ശശികുമാര്‍ തല പുകച്ചു.ഒരു കാലത്ത് നിറഞ്ഞു കവിഞ്ഞിരുന്ന ഈ പന്തലിനെ കുറിച്ചുള്ള നിരാശ പങ്ങുവെച്ചു.വിരല്‍ ചെയര്മാനുനേരെ ചൂണ്ടി.[ഒരു വിരല്‍ അങ്ങോട്ട്‌ നീണ്ടപ്പോള്‍ മൂന്നു വിരലുകള്‍ സ്വന്തം നെഞ്ചിനു നേരെ തിരിഞ്ഞത് കണ്ടിലല്യ ന്നുണ്ടോ.....?]കൂള്‍ ക്യാപ്ടന്‍ ധോനിയെ പോലെ ദേവസ്വം ചെയര്‍മാന്‍ ശ്രീ.തോട്ടത്തില്‍ രവീന്ദ്രന്‍ വരും വര്‍ഷങ്ങളില്‍.......എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.[യോഗലല്യാ......അതന്നെ.....]
                                   ആരും വന്നില്ലെങ്ങിലെന്താ,പരിപാടി അടിപൊളി.[അതെ,പൊളിഞ്ഞു എന്ന് ദോഷൈക ദൃക്കുകള്‍.]പൂന്താനത്തിന്റെ ഭാഷാ ലാളിത്യത്തിലും മലയാള ഭാഷയോടുള്ള സ്നേഹത്തിലും ഊന്നിക്കൊണ്ട് ലീലാവതിടീച്ചരും,ഭാഷാപരമായ സത്യാ സന്ധതക്ക് ഉദാഹരണങ്ങള്‍ നിരത്തി കെ.പി.ശങ്കരന്മാഷും കത്തിക്കയറി.ബാലചന്ദ്രന്‍ വടക്കെടതിന്റെ നിരീക്ഷണം തികച്ചും വ്യത്യസ്തവും പുതുമയുള്ളതും ആയിരുന്നു.മനുഷ്യന്റെ തൃഷ്ണ...അത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ,അല്ലെങ്കില്‍ കണ്ടെത്തുന്ന മറ്റൊരു പിടിവള്ളി,ഭീതിയില്‍ നിന്നുണ്ടാകുന്ന ഒരു തരം ഭക്തി.ഇതാണ് പൂന്താനത്തിന്റെ കൃതികളില്‍ ,പ്രത്യേകിച്ചും ഞാനപ്പാനയില്‍ കാണുന്നത് എന്നായിരുന്നു അദ്ധേഹത്തിന്റെ വാദം.
ഇത് സുദര്‍ശനന്‍,ഗോപാലന്‍ നായരുടെ മകനാണ്.സുടര്‍ഷണനെ കണ്ടാല്‍ ഗോപാലന്‍ നായരെ പോലെതന്നെ.ഇതില്‍ എന്താണ് ഇത്ര പുതുമ?എന്നാണു പൂന്താനത്തിന്റെ ഭാഷാ ലാളിത്യത്തെ കുറിച്ച് അദ്ദേഹം ചോദിച്ചത്.വല്ലുവനാട്ടുകാരനായ പൂന്താനം,ബ്രാഹ്മണനായ പൂന്താനം,''ബ്രാഹ്മണ്യം കൊണ്ട് കുന്ദിച്ചു കുന്ദിച്ചു ''എന്ന് പറയുന്നതിലും ''ഇതമോരോന്നു ചിന്തിച്ചിരിക്കുമ്പോള്‍ ചത്ത്‌ പോകുന്നു ''എന്ന് പറയുന്നതിലും എന്താണ് ഇത്ര കൊട്ടിഘോഷിക്കാന്‍?പൂന്താനത്തിന്റെ ഭാഷയെക്കാള്‍ ആഖ്യാന രീതിയിലാണ് മികവു എന്നും ശ്രീ.ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
                               വൈകീട്ട് നടന്ന മോഹിനിയാട്ടം ...ഘനസന്ഘതിന്റെ പശ്ചാത്തലത്തില്‍ സുചിത്ര മതിമാരന്നാടിയപ്പോള്‍ തിരുമാന്ധാം കുന്നില്‍ ഭഗവതി അവിടെ പ്രക്ത്യക്ഷപ്പെട്ടു കളഞ്ഞു!
                              കവി സംഗമം,...ഹാ....[പൂരം കേട്ടരിഞ്ഞിട്ടെന്താ?അതിനൊക്കെ തല വര നന്നാവണം..]
             മനുഷ്യ മനസ്സിനെ തൊട്ടരിഞ്ഞത്‌ കൊണ്ടാണ് പൂന്താനം കൃതികള്‍ കാലത്തെ അതിജീവിച്ചത് എന്ന് സ്പീകര്‍.സാഹിത്യോല്സവത്തില്‍ ജനപങ്കാളിത്തം കുറഞ്ഞത്‌ സ്വയം വിമര്സനതിനു വിധേയമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.[ഇതൊക്കെ സ്വയം നടപ്പാക്കിയാല്‍ ഭാഗ്യം.]
                                ഇല്ലത്ത്‌ പരിപാടി അങ്ങനെ മുറക്ക് നടക്കുമ്പോള്‍ ഇവിടെ അമ്പലത്തില്‍ എന്താ സ്ഥിതി?ഹേയ്.......സദ്യ ഇവിടെ അല്ലെ?ആള് കുരഞ്ഞൂന്നു വല്യേ പരാതി ഇലല്യാട്ടോ.പക്ഷെ ചൂട്.[അതിനെങ്ങന്യാ ....നല്ലൊരു ആല്‍മരം ഉണ്ടായിരുന്നത് സൌണ്ടര്യവട്കരണം എന്നും പറഞ്ഞു നാലഞ്ചു കൊല്ലം മുമ്പ് വെട്ടിമാറ്റി.മുറ്റത്ത്‌ നാലഞ്ചു ആനക്ക് നിരന്നു നില്‍ക്കാന്‍ സ്ഥലമുണ്ടാക്കി.ചൂട് സഹിക്കാഞ്ഞു രാത്രി ശ്രീകോവിലില്‍ നിന്ന് പുരതിരങ്ങിയപ്പഴാ ഒരു പുതിയ ബന്ടാരം കണ്ടത്.വെറുതെ അതിലൊന്ന് തൊട്ടതെള്ളൂ..പൂട്ട്‌ പൊളിഞ്ഞു.പിന്നെ ഉണ്ടായ പുകില്....ഇപ്പൊ സെക്യൂരിറ്റിക്കാര് ഏതു നേരവും റോന്തു ചുറ്റും.ആരാ പറഞ്ഞത് പൂന്താനത്തിന് മാത്രമാണ് ശനിധശയെന്നു ?ഒന്ന് സ്വൈരാവൂലോ ന്നു വിചാരിച്ചാ ഗുരുവായൂരില്‍നിന്നു ഇങ്ങോട്ട് പോന്നത് .ഇപ്പൊ പൂന്താനതിനും ഇലല്യ,എനിക്കും ലല്യാ സ്വൈരം.കലികാലം ........]
പൂന്താനതിനും കൃഷ്ണനും കാലികപ്രസക്തി നഷ്ടപ്പെട്ടുവോ ,അതോ കൂടിയോ?നിങ്ങളുടെ അഭിപ്രായങ്ങള്‍ എസ് എം എസ് വഴി ഉടന്‍ അറിയിക്കൂ.
                                 

Saturday, January 29, 2011

gafoor karuvannoorinte oru kavitha.enikku manassil thattiyathu.

നനഞ്ഞ തുണി ഉണങ്ഗുനതെങ്ങനെ?ക്ലാസ്സിലെ സ്വര്‍ണമഴയിലെ ചോദ്യം,വെയിലതിട്ടലുന്നങ്ങും ഇസ്തിരിയിട്ടലുനങ്ങും..വാഷിംഗ് മെശീനിളിട്ടലുന്നങ്ങും അപ്പോഴാണ് പിന്നിലെ ബെന്ജിലെ നനഞ്ഞ കുപ്പായം നോക്കി ഡോക്ടര്‍ രാമദാസിന്റെ മകള്‍ സുരെസനിട്ടാലും ഉണങ്ങും എന്ന് പറഞ്ഞു ചിരിക്കാന്‍ തുടങ്ങിയത്.

Saturday, January 15, 2011

aagolamanushyar athava thudachumattappettavar

ആഗോളീകരണം എന്ന വാക്കിന്റെ അര്‍ഥം പിടികിട്ടാന്‍ ഇനി നിങ്ങള്‍ നിഖണ്ടു തപ്പണ്ട,ഓണത്തിനോ,പെരുന്നാളിണോ,ക്രിസ്മസിണോ തലേന്ന് കൊച്ചിയിലൂടൊന്നു കറങ്ങുമ്പോള്‍,ഇനിയും മാറ്റിയില്ലെങ്കില്‍ മാനം ചോര്നോലിക്കുമെന്ന തിരിച്ചറിവില്‍ പുതിയ അടിവസ്ത്രങ്ങളുടെ മിനുസം കൈവിടാനവാതെ വഴിയോരവില്പനക്കരനോട് തര്‍ക്കിക്കുന്ന ഒരു വീട്ടമ്മ,പെയ്യാന്‍ മടിക്കുന്ന നിങ്ങളുടെ നെഞ്ഞിലേക്ക് ഒരു കുടം തീക്കണ്ണീര്‍ കോരിയിട്ടാല്‍..........അടുത്ത് തന്നെയുള്ള ഷോപ്പിംഗ്‌ മാളിലെ തിരക്കിനിടയില്‍ നിങ്ങളുടെ കണ്ണുകള്‍ പെയ്യാതോഴിഞ്ഞാല്‍,അല്ലെങ്കില്‍..........ഉല്ലാസം നിറഞ്ഞ മനസ്സും കാഴ്ചകള്‍ കൈവിടാനാവാത്ത കണ്ണുമായി ഗോവയിലൂടോന്നു കറങ്ങുമ്പോള്‍ കല്ലിച്ച മുഖവും നിരാശ വക്രിപ്പിച്ച ചുണ്ടുകളുമായി,യാത്രക്കാരാ.......ഞങ്ങളായിരുന്നു ഗോവ,ഞങ്ങളുടെതയിരുന്നു ഗോവ,എന്ന് ആരെങ്ങിലും നിങ്ങളോട് പറയാതെ പറഞ്ഞാല്‍,അലയുന്ന മേഖങ്ങളെ ആടാന്‍ വിളിക്കുന്ന തിരമാലകള്‍ നിങ്ങളുടെ നെഞ്ഞിലുനര്‍ന്നാല്‍.........അല്ലെങ്ങില്‍,കൊന്ജാന്‍ പഠിക്കുന്ന നാവുകള്‍ ആഗോളഭാഴയില്‍ പിടക്കുന്ന ക്ലാസ്സ്മുരിക്കുള്ളില്‍,അറിയാതെ വീണുകിട്ടുന്ന ഇടവേളകളില്‍ ഒരു നാടന്‍പാട്ടിന്റെ ഈണം മൂലാനിടയായാല്‍.........സമനഹൃടയങ്ങളുടെ ഉള്ളറകളില്‍ നൂന മര്‍ദം തീര്‍കുന്ന കൊടുംകാറ്റില്‍ മനസ്സുകള്‍ പെയ്യതകലുംബോള്‍ ............വാക്കുകളുടെ സരിയായ അര്‍ഥം നിങ്ങള്‍ സന്ദര്ഭതില്‍നിന്നു മനസ്സിലാക്കിയിരിക്കുന്നു?