പൂന്താനത്തിന് ഒരു എസ് എം എസ്
ഇക്കഴിഞ്ഞ ഏപ്രില്‍ 22 ,23 തീയതികളില്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മന്നക്കടുതുള്ള കിഴാറ്റൂര്‍ പഞ്ചായത്തിലെ പൂന്താനം ഇല്ലത്ത് ഒരു പരിപാടി നടന്നു.പൂന്താനം നമ്പൂതിരിയുടെ ഭാഷ പോലെ അതിലളിതമായി,ഏതൊരു സാധാരനക്കാരനോടും സംവദിക്കുന്ന ഒരു പരിപാടി.ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന പൂന്താനം സാഹിത്യോത്സവം 2011 .
പൂന്താനം ഇപ്പോള്‍ കുറച്ചു കാലമായി കോടതി കേറിയിറങ്ങുന്ന തിരക്കിലാനെങ്ങിലും ദേവസ്വം കേമമായിതനെ രണ്ടു ദിവസത്തെ പരിപാടി സംകടിപ്പിച്ചു.ഉദ്കാടനം ദേവസ്വം മന്ത്രി ശ്രീ '''കടന്നപ്പള്ളി രാമചന്ദ്രന്‍,ചര്‍ച്ച ........പൂന്താനം കൃതികളിലെ ഭാഷാലാളിത്യം......ഉദ്കാടനം ''പ്രൊ.ലീലാവതിടീചെര്‍''.......പങ്ങേടുക്കുന്നവര്‍,പ്രൊ.കെ.പി.ശങ്കരന്‍,പ്രൊ.എസ.കെ.വസന്തന്‍,ശ്രീ.ബാലചന്ദ്രന്‍ വടക്കേടത്,ഡോ.പി.സരസ്വതി.............പൂന്താനം കൃതികളുടെ ദ്രിശ്യാവിഷ്കാരം...സുചിത്ര വിസ്വെസ്വരന്‍ ത്രിപ്പൂനിതര.
രണ്ടാം ദിവസം കവിസങ്ങമം...ശ്രീ.സി.എ.വാരിയര്‍,മഹാകവി അക്കിത്തം,എം.എന്‍.പാലൂര്‍,ആലങ്കോട്,മണമ്പൂര്‍ ,പി.പി.രാമചന്ദ്രന്‍,മുരളീധരന്‍ കൊല്ലത്,........അങ്ങനെ......
സമാപനസംമെലനം ഉദ്കാടനം സ്പീകര്‍ ശ്രീ.കെ.രാധാകൃഷ്ണന്‍.
രണ്ടു നേരവും ചായ,സമൂസ,ഉഴുന്നുവട,നെയ്യപ്പം,ഉച്ചക്ക് സദ്യ,...മഴ നനയാത പന്തല്‍......എന്താ പോരെ?
പക്ഷെ,ഇതൊക്കെ കാണാനും കേള്‍ക്കാനും വന്നത് പത്തോ അന്ബതോ പേര്‍ ![സ്ഥാന മാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്ന ചിലര്‍ മൂലമുണ്ടായ ഗതി.അല്ലാതെന്താ പറയ്യാ....]
എന്ത് പറ്റി?സ്ഥലം എം.എല്‍.എ.ശ്രീ.ശശികുമാര്‍ തല പുകച്ചു.ഒരു കാലത്ത് നിറഞ്ഞു കവിഞ്ഞിരുന്ന ഈ പന്തലിനെ കുറിച്ചുള്ള നിരാശ പങ്ങുവെച്ചു.വിരല്‍ ചെയര്മാനുനേരെ ചൂണ്ടി.[ഒരു വിരല്‍ അങ്ങോട്ട് നീണ്ടപ്പോള്‍ മൂന്നു വിരലുകള്‍ സ്വന്തം നെഞ്ചിനു നേരെ തിരിഞ്ഞത് കണ്ടിലല്യ ന്നുണ്ടോ.....?]കൂള്‍ ക്യാപ്ടന്‍ ധോനിയെ പോലെ ദേവസ്വം ചെയര്‍മാന്‍ ശ്രീ.തോട്ടത്തില്‍ രവീന്ദ്രന്‍ വരും വര്‍ഷങ്ങളില്‍.......എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.[യോഗലല്യാ......അതന്നെ.....]
ആരും വന്നില്ലെങ്ങിലെന്താ,പരിപാടി അടിപൊളി.[അതെ,പൊളിഞ്ഞു എന്ന് ദോഷൈക ദൃക്കുകള്‍.]പൂന്താനത്തിന്റെ ഭാഷാ ലാളിത്യത്തിലും മലയാള ഭാഷയോടുള്ള സ്നേഹത്തിലും ഊന്നിക്കൊണ്ട് ലീലാവതിടീച്ചരും,ഭാഷാപരമായ സത്യാ സന്ധതക്ക് ഉദാഹരണങ്ങള്‍ നിരത്തി കെ.പി.ശങ്കരന്മാഷും കത്തിക്കയറി.ബാലചന്ദ്രന്‍ വടക്കെടതിന്റെ നിരീക്ഷണം തികച്ചും വ്യത്യസ്തവും പുതുമയുള്ളതും ആയിരുന്നു.മനുഷ്യന്റെ തൃഷ്ണ...അത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ,അല്ലെങ്കില്‍ കണ്ടെത്തുന്ന മറ്റൊരു പിടിവള്ളി,ഭീതിയില്‍ നിന്നുണ്ടാകുന്ന ഒരു തരം ഭക്തി.ഇതാണ് പൂന്താനത്തിന്റെ കൃതികളില്‍ ,പ്രത്യേകിച്ചും ഞാനപ്പാനയില്‍ കാണുന്നത് എന്നായിരുന്നു അദ്ധേഹത്തിന്റെ വാദം.
ഇത് സുദര്‍ശനന്‍,ഗോപാലന്‍ നായരുടെ മകനാണ്.സുടര്‍ഷണനെ കണ്ടാല്‍ ഗോപാലന്‍ നായരെ പോലെതന്നെ.ഇതില്‍ എന്താണ് ഇത്ര പുതുമ?എന്നാണു പൂന്താനത്തിന്റെ ഭാഷാ ലാളിത്യത്തെ കുറിച്ച് അദ്ദേഹം ചോദിച്ചത്.വല്ലുവനാട്ടുകാരനായ പൂന്താനം,ബ്രാഹ്മണനായ പൂന്താനം,''ബ്രാഹ്മണ്യം കൊണ്ട് കുന്ദിച്ചു കുന്ദിച്ചു ''എന്ന് പറയുന്നതിലും ''ഇതമോരോന്നു ചിന്തിച്ചിരിക്കുമ്പോള്‍ ചത്ത് പോകുന്നു ''എന്ന് പറയുന്നതിലും എന്താണ് ഇത്ര കൊട്ടിഘോഷിക്കാന്‍?പൂന്താനത്തിന്റെ ഭാഷയെക്കാള്‍ ആഖ്യാന രീതിയിലാണ് മികവു എന്നും ശ്രീ.ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
വൈകീട്ട് നടന്ന മോഹിനിയാട്ടം ...ഘനസന്ഘതിന്റെ പശ്ചാത്തലത്തില്‍ സുചിത്ര മതിമാരന്നാടിയപ്പോള്‍ തിരുമാന്ധാം കുന്നില്‍ ഭഗവതി അവിടെ പ്രക്ത്യക്ഷപ്പെട്ടു കളഞ്ഞു!

കവി സംഗമം,...ഹാ....[പൂരം കേട്ടരിഞ്ഞിട്ടെന്താ?അതിനൊക്കെ തല വര നന്നാവണം..]
മനുഷ്യ മനസ്സിനെ തൊട്ടരിഞ്ഞത് കൊണ്ടാണ് പൂന്താനം കൃതികള്‍ കാലത്തെ അതിജീവിച്ചത് എന്ന് സ്പീകര്‍.സാഹിത്യോല്സവത്തില്‍ ജനപങ്കാളിത്തം കുറഞ്ഞത് സ്വയം വിമര്സനതിനു വിധേയമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.[ഇതൊക്കെ സ്വയം നടപ്പാക്കിയാല്‍ ഭാഗ്യം.]
ഇല്ലത്ത് പരിപാടി അങ്ങനെ മുറക്ക് നടക്കുമ്പോള്‍ ഇവിടെ അമ്പലത്തില്‍ എന്താ സ്ഥിതി?ഹേയ്.......സദ്യ ഇവിടെ അല്ലെ?ആള് കുരഞ്ഞൂന്നു വല്യേ പരാതി ഇലല്യാട്ടോ.പക്ഷെ ചൂട്.[അതിനെങ്ങന്യാ ....നല്ലൊരു ആല്‍മരം ഉണ്ടായിരുന്നത് സൌണ്ടര്യവട്കരണം എന്നും പറഞ്ഞു നാലഞ്ചു കൊല്ലം മുമ്പ് വെട്ടിമാറ്റി.മുറ്റത്ത് നാലഞ്ചു ആനക്ക് നിരന്നു നില്‍ക്കാന്‍ സ്ഥലമുണ്ടാക്കി.ചൂട് സഹിക്കാഞ്ഞു രാത്രി ശ്രീകോവിലില്‍ നിന്ന് പുരതിരങ്ങിയപ്പഴാ ഒരു പുതിയ ബന്ടാരം കണ്ടത്.വെറുതെ അതിലൊന്ന് തൊട്ടതെള്ളൂ..പൂട്ട് പൊളിഞ്ഞു.പിന്നെ ഉണ്ടായ പുകില്....ഇപ്പൊ സെക്യൂരിറ്റിക്കാര് ഏതു നേരവും റോന്തു ചുറ്റും.ആരാ പറഞ്ഞത് പൂന്താനത്തിന് മാത്രമാണ് ശനിധശയെന്നു ?ഒന്ന് സ്വൈരാവൂലോ ന്നു വിചാരിച്ചാ ഗുരുവായൂരില്‍നിന്നു ഇങ്ങോട്ട് പോന്നത് .ഇപ്പൊ പൂന്താനതിനും ഇലല്യ,എനിക്കും ലല്യാ സ്വൈരം.കലികാലം ........]




