ഇടറുന്ന മണിനാദം കാതുതുളക്കുന്നു
മനസ്സുകള്‍ മാത്രം ചലിച്ചതില്ല
നിറയുന്ന പുകമാലകണ്ണിനെ മൂടുന്നു
ഹൃദയത്തില്‍ മാത്രം സുഗന്ധമില്ല
എങ്ങനെ നീയെന്റെ കരളിനെ തീണ്ടാതെ
കാര്മേഘവര്നകടന്നുപോയി
വൃന്ദാവനത്തില്‍ അലയുന്ന മേഘങ്ങള്‍
വീണ്ടും വിളറി വെളുതുപോയി
അലയുന്ന യമുനപോള്‍ തളരുന്നു ജീവിതം
അഴിമുഖം കാണുവാന്‍ എത്രകാലം