Wednesday, December 29, 2010
oru sankada harji to vellezhuthu.
എന്തായിത്?സാധാരണ വെള്ളെഴുത്ത് വായിക്കാന്‍ കണ്ണട വേണ്ടിവരാറില്ല.മനസ്സിലുള്ളത് മറ്റുള്ളവര്‍ക്ക് മനസ്സിലാവണ്ട എന്ന് വിചാരിക്കുന്ന ആള്ളുമല്ല മാതൃഭൂമി ബ്ലോഗനയെക്കുരിച്ചാണ് പറയുന്നത്.എന്നത്തേയും പോലെ ആദ്യം ചോക്കുപൊടി,പിന്നെ കത്തുകള്‍ ,പിന്നെ കവിത,പിന്നെ ബ്ലോഗന ..........വെള്ളെഴുത്ത് എന്ന് കണ്ടതും ഹൃദയം തുടിച്ചു.[ഞാന്‍ ഫോളോ ചെയ്യുന്ന ഒരേയൊരു ബ്ലോഗ് അല്ലെ?]പക്ഷെ കല്ല് കടിച്ചു.ആരെയും പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന ആ ലാളിത്യം,ആ നിഷ്കളങ്കത ഒക്കെ കാറ്റില്‍ പറന്നുപോയോ?മാതൃഭൂമി,നിനക്കും മാപ്പില്ല.ബ്ലോഗ് രചനകളുടെ മനസ്സറിയുന്നവരെമാത്രം ഇപ്പണിക്ക് വിട്ടാല്‍ മതി.[ഒരു നാട്ടുമ്പുറത്തെ പെണ്ണുങ്ങളുടെ കൂട്ടായ്മയിലോ പീടികക്കോലയയിലോ സമാന ഹൃദയങ്ങളുടെ ഒത്തുചെരലിലോ നാം അനുഭവിച്ചിരുന്ന,അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്ന,നിഷ്കളങ്കമായ ഇടപെടലുകള്‍ ഇതെല്ലാം മോഹിച്ചു ബ്ലോഗന നോക്കുമ്പോള്‍ .........കടിച്ചാല്‍ പൊട്ടാത്ത കുറെ ...........എന്നെക്കൊണ്ട് പറയിപ്പിക്കണ്ട.]
Subscribe to:
Post Comments (Atom)
No comments:
Post a Comment