-പ്രിയപ്പെട്ട വിദ്യാഭ്യസമന്ത്രീ
2008 മുതല്‍ കലാമേളയില്‍ എല്‍ പി വിഭാഗം പ്രസംഗമത്സരം എന്ന പേരില്‍ നടത്തുന്ന കോമാളിവേഷം കഥകളിയെക്കുരിച്ചാണ് പറഞ്ഞുവരുന്നത്.കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്ത ഒരു അദ്ധ്യാപിക എന്ന നിലക്ക് പ്രതികരിക്കണം എന്ന് തോന്നാറുണ്ട് .മലയാളിയല്ലേ,നാടോടുമ്പോള്‍ .............പക്ഷെ ഈ വര്‍ഷം കണ്ട ഒരു കാഴ്ച എന്‍റെമനസ്സിനെ പിടിച്ചുകുലുക്കുന്നു.മിണ്ടാണ്ടെ കിട്ടുന്ന കാശും വാങ്ങി കുത്തിയിരിക്കാണ്ടേ ഹല്ലാ പിന്നെ ................പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെക്കുറിച്ചുനല്ല രീതിയില്‍ കത്തിക്കയറുന്ന കുട്ടി.പെട്ടെന്ന് സടന്ബ്രെക്ക്.പരുങ്ങല്‍ ആരെയോ തിരയുന്ന കണ്ണുകള്‍ ...അവനെ കാണാത്ത കണ്ണുകള്‍ .........ഇതൊക്കെ സ്വാഭാവികം .പക്ഷെ പിനീട് കണ്ടത് .........അവനെ കളിയാക്കി അമര്തിചിരിക്കുന്ന ഒരു കൂട്ടം അധ്യപഹയന്മാര്‍ ...നിസ്സഹായനായി കാലത്തിനു നടുവില്‍ ആ കുഞ്ഞു മുഖം .........അല്ലയോ മന്ത്രീ അവന്റെ മനസ്സില്‍ ആ നിമിഷം കല്ലിച്ച കണ്ണീരിനു നിങ്ങള്‍ വില പറയൂ ..............കാരണം അത് ഞാനായിരുന്നു .അത് നിങ്ങളായിരുന്നു .കീറമുട്ടിപോലെ മുന്നില്‍ വന്നു ചാടുന്ന പ്രസ്നങ്ങളോട് നമ്മള്‍ നടത്തുന്ന പ്രതികരണമായിരുന്നു .സമൂഹത്തിന്ടെ സമീപനമായിരുന്നു .പിന്നെ ഒരു ചോദ്യം കൂടി ,മഹാന്മാരായ വാഗ്മികള്‍ പോലും പറഞ്ഞിരിക്കുന്നത് ഒരു മിനിട്ട് പ്രസങ്ങിക്കാന്‍ അവര്‍ക്ക് ആഴ്ചകളുടെ തയ്യാറെടുപ്പ് വേണം എന്നല്ലേ ...അല്ല ........ചോദിച്ചുന്നേയുള്ളൂ ട്ടോ ........
No comments:
Post a Comment